രണ്ടായിരം വർഷങ്ങൾക്കുമുമ്പ് റോമക്കാരാൽ ആക്രമിക്കപ്പെട്ടപ്പോൾ യഹൂദർ ലോകത്തിന്റെ പലയിടങ്ങളിലേക്കും പ്രാണരക്ഷാർഥം അഭയംതേടി. അവരിൽ ചിലർ കൊടുങ്ങല്ലൂരെന്ന പഴയ മുസരീസിലേക്ക് ചേക്കേറി. കാലക്രമേണ കൊടുങ്ങല്ലൂരിന്റെ പ്രാന്തപ്രദേശങ്ങളായ ചേന്ദമംഗലം, പറവൂർ, മാള, കൊച്ചി തുടങ്ങിയ ഇടങ്ങളിലേക്കും യഹൂദർ അവരുടെ ജീവിതമേഖലകൾ വ്യാപിപ്പിച്ചു.
പിന്നീട് 1948-ൽ ഇസ്രയേൽ നിലവിൽവന്നതോടുകൂടി ലോകമെമ്പാടുമുള്ള യഹൂദരിൽ പലരും അവരുടെ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയി. എന്നാൽ അഭയം നൽകിയ നാട് വിടാൻ അവരിൽ ചിലർ കൂട്ടാക്കിയില്ല. 1948ലെ കണക്ക് പ്രകാരം 2500 യഹൂദരാണ് കേരളത്തിലുണ്ടായിരുന്നത്. .പക്ഷെ 1990കളുടെ തുടക്കകാലത്ത് ആ സംഖ്യ 30ലേക്ക് കുറഞ്ഞു. ഇന്ന് മട്ടാഞ്ചേരിയിലെ ജൂതതെരുവിൽ അവശേഷിക്കുന്നത് നാല് കുടുംബങ്ങളാണ്. . അവർ 5 ജൂതരിൽ ഏക യഹൂദ വനിതയായിരുന്ന സാറ ജേക്കബ് കോഹൻ കഴിഞ്ഞ ദിവസം നിര്യാതയായി. .കേന്ദ്ര ആദായനികുതി വകുപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് ജേക്കബ് കോഹന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രായത്തെ അവഗണിച്ച് സാറാ കോഹൻ വോട്ട് ചെയ്യാൻ എത്തിയിരുന്നു. സാറയും കെയർടേക്കര്‍ ആയ ഇസ്സാം മത വിശ്വാസി താഹ ഇബ്രാഹിമിനെയും കേരളക്കരയ്ക്ക് പരിചിതമാണ്.
സമ്പന്നമായ ഒരു ചരിത്രമാണ് കൊച്ചിയിലെ പരദേശി ജൂതര്‍ക്കുള്ളത്. ബാഗ്ദാദി, പരദേശി, മലബാറി അങ്ങനെ പല പേരുകളിലാണ് കേരളത്തിലെ ജൂതന്മാർ അറിയപ്പെട്ടിരുന്നത്. പതിനാലാം നൂറ്റാണ്ടിൽ പരദേശി ജൂത സമൂഹം കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു. 1344ല്‍ അവര്‍ കൊച്ചിയിലെ ആദ്യത്തെ ജൂതപ്പള്ളി നിര്‍മ്മിച്ചു. 1492ല്‍ ഐബെരിയന്‍ പെനിന്‍സുലയില്‍ നിന്നും പുറത്താക്കപ്പെട്ട സെഫാര്‍ഡി ജൂതര്‍ കൊച്ചിയിലെത്തി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വേട്ടയാടിയപ്പോള്‍ കൊച്ചിയിലെ ഹിന്ദു രാജാവ് കേശവ രാമ വര്‍മ്മയാണ് ഇവര്‍ക്ക് അഭയം നല്‍കിയത്. കേശവ രാമ വര്‍മ്മ നല്‍കിയ സ്ഥലത്താണ് ഇന്ന് കാണുന്ന പരദേശി സിനഗോഗും ജ്യൂ ടൗണും 1568ല്‍ നിര്‍മ്മിച്ചത്.
മതനിഷ്ഠകൾ തീവ്രമായി മുറുകെപ്പിടിക്കുന്നവരാണ് യഹൂദ സമൂഹം. പതിമ്മൂന്ന് വയസ്സ് പൂർത്തിയായ പത്തു പുരുഷൻമാരുെണ്ടങ്കിൽ മാത്രമേ യഹൂദരുടെ ഔപചാരിക പ്രാർഥനകൾ സാധ്യമാകൂ. 1955ൽ മാളയിലുണ്ടായിരുന്ന യഹൂദർ ഇസ്രായേലിലേക്ക് പോകുന്നതിനുമുമ്പ് തങ്ങളുടെ സിനഗോഗും സെമിത്തേരിയും സംരക്ഷിച്ചുകൊള്ളുമെന്ന് പഞ്ചായത്തുമായി ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു. എന്നാൽ, കാലക്രമേണ ആ ശേഷിപ്പുകൾ പലതും ആളുകൾ കൈയേറി. നാൽപ്പതിൽപ്പരം ശവക്കല്ലറകൾഉണ്ടായിരുന്നിടത്ത് മൂന്നെണ്ണമായി ചുരുങ്ങി.




